ചക്കക്കൊമ്പനെ പൂട്ടാന്‍ കുങ്കികള്‍ ഇന്നിറങ്ങും
വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്ക് വെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ഊര്‍ജ്ജിതമാകും. ദൗത്യത്തിനായി രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടില്‍ നിന്ന് ചിന്നക്കനാലില്‍ എത്തി. വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്നത്. റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം.
ഇന്ന് കുങ്കികള്‍ പ്രദേശത്ത് പട്രോളിംഗ് നടത്തും. സൗകര്യ പ്രദമായ സ്ഥലത്ത് എത്തിയാല്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ മയക്കു വെടി വെക്കും. ഇതിനായി നാളെ മേഖലയില്‍ നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാര്‍ഡുകളിലാണ് നിരോധനാജ്ഞ.
ഇന്ന് മുതല്‍ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് സ്വകാര്യ ഡ്രോണ്‍ പറത്തുന്നതിനും വിലക്കാണ്
.jpg)

