മതപഠന ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; അന്വേഷണം തുടങ്ങി

google news
death

ബാലരാമപുരത്ത് മതപഠന ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 

ബീമാപള്ളി സ്വദേശിയായ അസ്മിയ (17)യെയാണ് ബാലരാമപുരത്തെ അല്‍ അമല്‍ മത പഠനശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലരാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസം അസ്മിയയുടെ മാതാവിനെ വിളിച്ച് പഠന ശാലയില്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയ അമ്മയോട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം സ്ഥാപനത്തിലെ അധികൃതര്‍ അറിയിക്കുകയായിരുന്നു. 

മരണത്തില്‍ ദുരൂഹതയുള്ളതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി അസ്മിയമോള്‍ മത പഠന ശാലയില്‍ പഠിച്ചു വരികയായിരുന്നു.

Tags