കൊടിക്കുന്നിൽ സുരേഷിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവം; തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റിനെ കോൺഗ്രസ് പുറത്താക്കി

The incident of destroying Kodikunnil Suresh's flux board; Congress expels Thekkekkara West constituency president

ആലപ്പുഴ: കൊടിക്കുന്നിൽ സുരേഷ് എം.പിയെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ തെക്കേക്കര വെസ്റ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.സി. വേണുഗോപാൽ അനുകൂലിയായ ബിനുവിനെതിരെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നാല് വികസന പദ്ധതികൾക്കായി തുക അനുവദിച്ചതിന് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് ഐ.എൻ.ടി.യു.സി (INTUC) പ്രദേശത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

ഈ ബോർഡ് ബിനു കല്ലുമല എടുത്തുമാറ്റി നശിപ്പിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ നേതൃത്വം കർശന നടപടിയെടുത്തത്. സംഭവത്തിൽ ബിനുവിനെതിരെ കുറത്തികാട് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Tags