ലഹരിയുമായി സംവിധായകര്‍ പിടിയിലായ സംഭവം; നടപടിയെടുക്കാന്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍

directors
directors

കേസ് ഗൗരവമായി കാണുന്നുവെന്നും നടപടി സ്വീകരിക്കുന്നതില്‍ വലിപ്പച്ചെറുപ്പമില്ല എന്നുമാണ് ഫെഫ്ക നിലപാട്.

ഹൈബ്രിഡ് കഞ്ചാവുമായായി സംവിധായകര്‍ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും പിടിയിലായ സംഭവത്തില്‍ നടപടിയെടുക്കാന്‍ ഫെഫ്ക. സംവിധായകര്‍ക്കെതിരെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ നടപടിയെടുക്കും. ഇത് സംബന്ധിച്ച് പ്രസിഡന്റ് സിബി മലയില്‍ നിര്‍ദേശം നല്‍കി.

കേസ് ഗൗരവമായി കാണുന്നുവെന്നും നടപടി സ്വീകരിക്കുന്നതില്‍ വലിപ്പച്ചെറുപ്പമില്ല എന്നുമാണ് ഫെഫ്ക നിലപാട്. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചിട്ടുണ്ട്. കേസില്‍ ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെയും എക്‌സൈസ് ചോദ്യം ചെയ്യും. ഫ്‌ലാറ്റില്‍ നിരന്തരം ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നിഗമനം. സനീറിനെ ഉടന്‍ നോട്ടീസ് നല്‍കി വിളിപ്പിക്കും.

tRootC1469263">

ഇന്ന് പുലര്‍ച്ചെയാണ് ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.

Tags