ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചു; ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് അയല്‍വാസി കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
വഹാബിന്‍റെ വീട്. മദ്യലഹരിയില്‍ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു വഹാബ്. തുടര്‍ന്ന് നിയാസിനെ തടയാൻ ശ്രമിച്ചു.
പത്തനംതിട്ട: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അയല്‍വാസിയും അടുത്ത ബന്ധുവുമായ 52കാരൻ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു.പത്തനംതിട്ട കോന്നി എലിയറക്കലിലാണ് സംഭവം. എലിയറക്കല്‍ സ്വദേശി വഹാബ് (52) ആണ് കൊല്ലപ്പെട്ടത്.
tRootC1469263">നിയാസിന്‍റെ വീടിന് തൊട്ടടുത്താണ് വഹാബിന്‍റെ വീട്. മദ്യലഹരിയില്‍ നിയാസ് ഭാര്യയെ ഉപദ്രവിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു വഹാബ്. തുടര്‍ന്ന് നിയാസിനെ തടയാൻ ശ്രമിച്ചു.
ഇതിനിടെ നിയാസ് ചുറ്റികയെടുത്ത് വഹാബിന്‍റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം.ഗുരുതരമായി പരിക്കേറ്റ വഹാബ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.സംഭവത്തില്‍ നിയാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിയാസിന്‍റെ അടുത്ത ബന്ധവും അയല്‍വാസിയുമാണ് വഹാബ്.
.jpg)


