കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Engineering Entrance; High Court upholds government's normalization method

ഐഎന്‍ഡിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐഎന്‍ഡിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സര്‍ക്കാരിന്റെ അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് നിലവില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. 

അതേസമയം, കോടതി സമ്മര്‍ദ്ദം മൂലമാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടി വന്നതെന്ന രീതിയില്‍ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ കെ. ബിജുവിനെതിരെ നടപടി വേണമെന്ന് കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജ് ആവശ്യപ്പെട്ടു.

Tags