കെ സുധാകരന് മേല്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന വിലയിരുത്തലില്‍ ഹൈക്കമാന്‍ഡ്

Will you say goodbye to Congress? K. Sudhakaran will meet the media at 12 noon

കെ സുധാകരന് മാത്രമായി ഇളവ് നല്‍കിയാല്‍ മറ്റു എംപിമാര്‍ക്കും ഇളവ് നല്‍കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി

സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയില്‍ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അവസാനം വരെയും കര്‍ശന നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും നയപരമായ തീരുമാനം എടുത്തശേഷം എല്ലാ എംപിമാരെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. 

tRootC1469263">

കെ സുധാകരന് മേല്‍ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. കെ സുധാകരന് മാത്രമായി ഇളവ് നല്‍കിയാല്‍ മറ്റു എംപിമാര്‍ക്കും ഇളവ് നല്‍കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി. ഇതോടെയാണ് സുധാകരന്‍ അയഞ്ഞത്. കോന്നിയില്‍ അടൂര്‍ പ്രകാശ് നിന്നാല്‍ വിജയിക്കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് സര്‍വേ. എന്നിട്ടും എംപിമാര്‍ക്ക് ഇളവ് നല്‍കേണ്ടെന്ന നിലപാടില്‍ അടൂര്‍ പ്രകാശിന് നേതൃത്വം സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കെ സുധാകരന് സീറ്റ് നല്‍കാനാകില്ലെന്ന കാര്യവും നേതൃത്വം അറിയിക്കുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പാര്‍ട്ടി തീരുമാനത്തിന് വഴങ്ങി ഇന്ന് പുലര്‍ച്ചെ നാട്ടില്‍ തിരിച്ചെത്തിയത്.
 

Tags