മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഇന്ന് വാദം തുടങ്ങും
ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു.
മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടക്കം ഹര്‍ജിയില്‍ ഇന്ന് വാദം തുടങ്ങും. ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിര്‍ണായകമായ നടപടികള്‍ക്കാണ് ഇന്ന് സുപ്രീം കോടതിയില്‍ തുടക്കമാകുന്നത്. വിജിലന്‍സ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയന്‍, ടി വീണ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയിലെത്തിയത്.
ആരോപണ വിധേയരെ കേള്‍ക്കാതെയുള്ള ഹൈക്കോടതി സിം?ഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ നേരത്തെ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീം കോടതിയിലെത്തിയത്. കേസില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാല്‍ ഹര്‍ജി വേ?ഗം പരി?ഗണിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉള്‍പ്പെടെ എല്ലാ കക്ഷികളും നല്‍കിയ ഹര്‍ജികളും കോടതി ഇന്ന് പരി?ഗണിക്കും
.jpg)


