പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന പത്തു വയസുകാരൻ അനോജിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

s

കിടക്കയില്‍ തലയണയ്ക്കടിയില്‍നിന്നാണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്ബിനെ കണ്ടെത്തിയത്

ത്രിശ്ശൂർ: തൃശൂർ കോടാലിയില്‍ പാമ്ബുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന പത്തു വയസുകാരൻ അനോജിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന ആശുപത്രി അധികൃതർ.കുട്ടി കണ്ണ് തുറന്നതായും നിർദേശങ്ങളോട് പ്രതികരിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. വെന്റിലേറ്റർ സപ്പോർട്ട് തുടരുമെന്നും അങ്കമാലി അഡ്ലക്സ് ആശുപത്രി വ്യക്തമാക്കി 

കിടക്കയില്‍ തലയണയ്ക്കടിയില്‍നിന്നാണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്ബിനെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് കുട്ടികള്‍ക്കു ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. തലേന്ന് കുടിച്ച ജ്യൂസില്‍നിന്നുള്ള ഭക്ഷ്യവിഷബാധയാകുമെന്നു കരുതി കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു.

വിശദമായ പരിശോധനയില്‍ പാമ്ബുകടിയേറ്റെന്നു വ്യക്തമായി. അപ്പോഴേക്ക് ആല്‍ജോ മരണത്തിനു കീഴടങ്ങി.

Tags