ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തില്‍ നിന്ന് പിന്മാറി; പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു

marriage
marriage

ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തില്‍ നിന്ന് പിന്മാറിയതില്‍ മനം നൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു.വർക്കല കല്ലമ്ബലത്താണ് സംഭവം. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

tRootC1469263">

പ്രതിശ്രുത വധുവിന്റെ അമ്മ വാങ്ങിയ പണവും പലിശയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. കൊല്ലം സ്വദേശിയായ യുവാവാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ജനുവരി ഒന്നിനാണ് വിവാഹം നിശ്ചയിച്ചത്. സംഭവത്തില്‍ കല്ലമ്ബലം സ്വദേശി സുനില്‍ അടക്കം 8 പേർക്ക് എതിരെ കേസ് എടുത്തു.

Tags