എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതലയ്ക്കായി സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് പാനല്‍ സമര്‍പ്പിക്കും

google news
mg

എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതലയ്ക്കായി സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് പാനല്‍ സമര്‍പ്പിക്കും. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് മൂന്നു സീനിയര്‍ പ്രൊഫസര്‍മാരുടെ പാനല്‍ സമര്‍പ്പിക്കുന്നത്. 

എം.ജി സര്‍വകലാശാല വി.സി ഡോ.സാബു തോമസിന്റെ കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തിലാണ് പാനല്‍ സമര്‍പ്പിക്കുന്നത്.

സാബു തോമസിന് പുനര്‍ നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഗവര്‍ണര്‍ ഇതിനോട് വിയോജിക്കുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ പുനര്‍നിയമനം വിവാദമായതിനാല്‍ പുനര്‍ നിയമനം വേണ്ടെന്ന് ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു. എംജി സര്‍വ്വകലാശാല നിയമ പ്രകാരം വി സിയുടെ പ്രായപരിധി 65 വയസ്സായതിനാല്‍ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം.

Tags