അദാനിയുടെ നടപടിയില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍, വിദഗ്ധ പരിശോധനയും നടത്തും

Chief Minister VD Satheesan explains that the state government has no role in the ED raid

വിവാദം സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സര്‍ക്കാര്‍ അതിവേഗം അനുമതി നല്‍കില്ല. എല്ലാം വ്യവസ്ഥകള്‍ അനുസരിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. അതേസമയം, വിവാദം സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വിഴിഞ്ഞത്തെ എംഎസ്‌സി-അദാനി ഓഹരി കൈമാറ്റത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. മുന്‍കൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തില്‍ അദാനി ഗ്രൂപ്പിനെയാണ് അതൃപ്തി അറിയിച്ചത്. ഓഹരി ഘടനയില്‍ മാറ്റം വേണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്നും തുടര്‍ തീരുമാനം കര്‍ശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags