സര്‍ക്കാര്‍ ഈ കുഞ്ഞുങ്ങളെ മാത്രമല്ല വീഴ്ത്തുന്നത്, കായിക കേരളത്തിന്റെ ഭാവിയെ കൂടിയാണ്! ; വിമര്‍ശനവുമായി വി ശിവന്‍കുട്ടി

sivankutty

മൂന്നാര്‍ ഉപജില്ലാ കായികമേള നടക്കുന്ന കൊറണ്ടിക്കാട് സ്‌കൂളിലെ ചെളിനിറഞ്ഞ ഗ്രൗണ്ടിലേക്ക് കുരുന്നുകളെ തള്ളിവിട്ട് പരിക്കേല്‍പ്പിക്കുന്ന കാഴ്ച അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഇടുക്കി മൂന്നാറില്‍ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായിക മേള നടത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി മുന്‍മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ഈ കുഞ്ഞുങ്ങളെ മാത്രമല്ല വീഴ്ത്തുന്നതെന്നും കായിക കേരളത്തിന്റെ ഭാവിയെ കൂടിയാണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വി ശിവന്‍കുട്ടി വിമര്‍ശിച്ചത്.

ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സര്‍ക്കാര്‍ ഈ കുഞ്ഞുങ്ങളെ മാത്രമല്ല വീഴ്ത്തുന്നത്, കായിക കേരളത്തിന്റെ ഭാവിയെ കൂടിയാണ്!
മൂന്നാര്‍ ഉപജില്ലാ കായികമേള നടക്കുന്ന കൊറണ്ടിക്കാട് സ്‌കൂളിലെ ചെളിനിറഞ്ഞ ഗ്രൗണ്ടിലേക്ക് കുരുന്നുകളെ തള്ളിവിട്ട് പരിക്കേല്‍പ്പിക്കുന്ന കാഴ്ച അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും ഉറപ്പാക്കാതെ സ്‌കൂള്‍ മേളകളെ വെറും ചടങ്ങുകളാക്കി മാറ്റുന്ന വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത അംഗീകരിക്കാനാവില്ല. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത്, മത്സരങ്ങള്‍ സുരക്ഷിതമായ വേദികളിലേക്ക് മാറ്റി കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

Tags