സര്‍ക്കാരിന് ശബരിമലയില്‍ വിശ്വാസ വിരുദ്ധ നിലപാടില്‍ മലക്കം മറിയാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സമയം വേണ്ടിവന്നു: കെസി വേണുഗോപാല്‍ എംപി

US-Israel joint attack; KC Venugopal MP writes to Prime Minister and External Affairs Minister, requesting them to take necessary steps to ensure the safety of Indian citizens

ഒരുപാട് പേര്‍ക്ക് കേസുമായി നടക്കേണ്ടി വരുമായിരുന്നില്ല. സിപിഎമ്മിന്റെ വിശ്വാസവിരുദ്ധ നിലപാട് മൂലമാണ് ഇത് ഉണ്ടായത്.

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് രംഗത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ കഴിയുമോ എന്ന ചിന്തയില്‍ നിന്നുള്ള മലക്കം മറച്ചിലായേ ശബരിമലയിലെ യുവതി പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാട് മാറ്റത്തെ  കാണാനാകൂവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഈ നിലപാട് നേരത്തെ എടുക്കേണ്ടത് ആയിരുന്നു.എങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. സുപ്രീം കോടതി വിധി വന്ന ഉടന്‍ തന്നെ ഇത്തരമൊരു സമവായത്തിലേക്ക് പോയി വിധി നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ട് സുപ്രീം കോടതിയെ അന്ന് അറിയിച്ചിരുന്നുവെങ്കില്‍ ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടാകുമായിരുന്നില്ല.ഭക്തജനങ്ങള്‍ക്ക് പ്രയാസമുണ്ടാവുമായിരുന്നില്ല. നാശങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒരുപാട് പേര്‍ക്ക് കേസുമായി നടക്കേണ്ടി വരുമായിരുന്നില്ല. സിപിഎമ്മിന്റെ വിശ്വാസവിരുദ്ധ നിലപാട് മൂലമാണ് ഇത് ഉണ്ടായത്.

tRootC1469263">

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സമയം വേണ്ടിവന്നു വിശ്വാസ വിരുദ്ധ നിലപാട് മാറ്റിയിട്ട് മലക്കം മറിയാന്‍. കേരള സമൂഹം ഇത് തിരിച്ചറിയും.ഇപ്പോഴെങ്കിലും തീരുമാനമെടുത്തത് നന്നായി. ജനവിരുദ്ധ നിലപാടുകള്‍ മാറ്റാന്‍ രണ്ടു മാസങ്ങള്‍ക്കകം പുതിയ യുഡിഎഫ് സര്‍ക്കാര്‍ വരും.  ഇപ്പോഴത്തെ തീരുമാനം തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഗുണ്ടാതലവന്റെ കൊലപാതകം: നിയമസമാധാന തകര്‍ച്ചയുടെ ഏറ്റവും വലിയ ഉദാഹരണം

നിയമസമാധാന തകര്‍ച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കരുനാഗപ്പള്ളിയില്‍ ഒരാളെ പട്ടാപ്പകല്‍ കാറില്‍ ചേസ് ചെയ്ത് വെട്ടിക്കൊന്ന സംഭവം. അതും പോലീസ് സ്റ്റേഷനില്‍ പോയി മയങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പോലീസിന്റെ സംരക്ഷണയില്‍ ഗുണ്ടായിസം നടക്കുകയാണ്. കുറ്റകൃത്യങ്ങളെ നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവയെ ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Tags