ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം മാത്രം, പ്രതികരണവുമായി ജഗദീഷ്
ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘടനക്ക് ആകെ നാണക്കേടുണ്ടാക്കി.
ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം മാത്രമെന്ന് നടന്‍ ജഗദീഷ്.
പണ്ടത്തതുപോലെ നേതൃത്വം പറയുന്നത് അനുസരിച്ചു മിണ്ടാതിരിക്കുന്നവര്‍ അല്ല അമ്മയിലെ അംഗങ്ങളെന്നും ചോദിക്കേണ്ടത് ചോദിക്കും, തിരുത്തേണ്ടത് തിരുത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി സംഘടനക്ക് ആകെ നാണക്കേടുണ്ടാക്കി.
പൊതു സമൂഹത്തിനിടയില്‍ അമ്മയെ കുറിച്ച് മോശമായ ധാരണ ഉണ്ടായി. താനും അമ്മയുടെ ട്രഷറര്‍ ആയിരുന്നു. ട്രഷററെ അവധിയില്‍ വിടുന്നത് കേട്ടു കേള്‍വി ഇല്ലാത്ത നടപടിയാണെന്നും ശ്വേതയുടെത് വൈകാരിക പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതര്‍ സംഘടനയെ നയിക്കില്ല. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. രമേശ് പിഷാരടിയുടെ പേര് താന്‍ നിര്‍ദേശിച്ചപ്പോള്‍ നിറഞ്ഞ കൈയടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.jpg)

