'സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമാണത്രേ ലക്ഷ്യം..! ആള്‍പിടിയന്മാര്‍..', ; മന്ത്രി വി ശിവന്‍കുട്ടി
സംഭവത്തില്‍ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കി.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ട്രംപിനെ പരിഹസിച്ചായിരുന്നു വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമാണത്രേ ലക്ഷ്യം..! ആള്‍പിടിയന്മാര്‍..', എന്നായിരുന്നു വിഷയത്തില്‍ ശിവന്‍കുട്ടിയുടെ പ്രതികരണം.
സംഭവത്തില്‍ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കി. വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. എല്ലാ യുഎസ് സൈനികരെയും വെനസ്വേലയില്‍ നിന്ന് പിന്‍വലിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ലാറ്റിന്‍ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കുകയും പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കയെ അനുവദിക്കാതിരിക്കുകയും വേണമെന്ന് സിപിഐഎം പറഞ്ഞു.
.jpg)


