കുടുംബവഴക്കിനിടെ വാതിലിന്റെ ചില്ല് അടിച്ചുതകര്‍ത്തു; കൈ മുറിഞ്ഞ് രക്തം വാര്‍ന്ന് 49-കാരന് ദാരുണാന്ത്യം

D

കുടുംബത്തിനുള്ളില്‍ ഉണ്ടായ തർക്കത്തെ തുടർന്ന് ദേഷ്യത്തിലായ പ്രവീണ്‍ അടുക്കള വാതിലിലെ ചില്ല് ഇടിച്ചുതകർക്കുകയായിരുന്നു. ഈ സമയത്ത് കൈയില്‍ ആഴത്തില്‍ മുറിവേറ്റു.

കൊച്ചി : ഏലൂരില്‍ കുടുംബവഴക്കിനിടെ ദേഷ്യത്തില്‍ അടുക്കള വാതിലിന്റെ ചില്ല് തകർത്ത യുവാവ് കൈ മുറിഞ്ഞ് രക്തം വാർന്ന്
മഞ്ഞുമ്മല്‍ ചാലനാട്ടുവീട്ടില്‍ പ്രവീണ്‍ (49) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കുടുംബത്തിനുള്ളില്‍ ഉണ്ടായ തർക്കത്തെ തുടർന്ന് ദേഷ്യത്തിലായ പ്രവീണ്‍ അടുക്കള വാതിലിലെ ചില്ല് ഇടിച്ചുതകർക്കുകയായിരുന്നു. ഈ സമയത്ത് കൈയില്‍ ആഴത്തില്‍ മുറിവേറ്റു.

രക്തം വാർന്നതോടെ പ്രവീണ്‍ കുളിമുറിയില്‍ കയറി അകത്തുനിന്ന് വാതില്‍ അടച്ചു. കുറച്ചുസമയം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായതോടെ ഭാര്യ ഷിംന സംശയം തോന്നി സഹോദരനെ വിളിച്ചുവരുത്തി.

തുടർന്ന് കാര്യം ഏലൂർ പൊലീസിനെ അറിയിച്ചു. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകർത്ത് അകത്ത് കയറി. .ഉടൻ തന്നെ ആംബുലൻസ് വിളിച്ച്‌ പ്രവീണിനെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ ബുധനാഴ്ച പുലർച്ചെ 3.30 ഓടെ മരണം സംഭവിച്ചു.സംഭവത്തില്‍ ഏലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രവീണിന്റെ ഭാര്യ ഷിംനയാണ്. മക്കള്‍ ആൻഡ്രിയയും അജോയും

Tags