പെണ്‍കുട്ടിയെ കൊണ്ടുവന്നതും പീഡിപ്പിച്ചതും അറിഞ്ഞു ; കോവളം സ്പാ പീഡനക്കേസില്‍ വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടറും അറസ്റ്റില്‍

spa

കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കോവളം സ്പാ പീഡനക്കേസില്‍ വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടറും അറസ്റ്റില്‍. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ എത്തിച്ച് പീഡിപ്പിച്ച കേസിലാണ് നഗരൂര്‍ പഞ്ചായത്തിലെ താത്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ മായ അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഹെല്‍ത്ത് ഇന്‍സ്പെക്ടറായ മായയും കോവളത്തെ സ്പായുടെ ബിനാമി ഉടമയാണെന്ന് പൊലീസ് പറഞ്ഞു. സ്പായുടെ മറ്റൊരു ഉടമയും കേസിലെ പ്രതിയുമായ തിരുവനന്തപുരം ന?ഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിന്റെ സുഹൃത്താണ് മായ. കഴിഞ്ഞ ഒന്നരവര്‍ഷമായി അനുരൂപും മായയും സൗഹൃദത്തിലാണ്. ഇരുവരും ചേര്‍ന്നാണ് സ്പായ്ക്കായി പണം മുടക്കിയത്. സ്പായില്‍നിന്നുള്ള വരുമാനവും ഇവര്‍ പങ്കുവെച്ചു. സ്പായില്‍നിന്നുള്ള വരുമാനം അനുരൂപ് വഴി മായയുടെ ബാങ്ക് അക്കൗണ്ടിലും എത്തിയിരുന്നു. പെണ്‍കുട്ടിയെ സ്പായില്‍ കൊണ്ടുവന്നതും കുട്ടി പീഡനത്തിനിരയായതും മായ അറിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. ഇനി പെണ്‍കുട്ടിയെ എത്തിച്ച ഇടനിലക്കാരെ കൂടി കണ്ടെത്താനുണ്ട്.
 

Tags