മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്നിറങ്ങും

pinarayi

സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ ഉള്‍പ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവര്‍ എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്.

tRootC1469263">

സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ ഉള്‍പ്പെടെയാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മുന്‍പ് മോഹന്‍ലാല്‍ അഭിമുഖം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പായി സര്‍ക്കാര്‍ വലിയ പി.ആര്‍. പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രി മോഹന്‍ലാല്‍ അഭിമുഖം എത്തുന്നത്.

Tags