ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷിച്ച് അഗ്നിരക്ഷാസേന
കാറിന്റെ താക്കോലുമായാണ് കുട്ടി വാഹനത്തില്‍ അകപ്പെട്ടത്. വീട്ടിലെ കാർ പോർച്ചില്‍ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളില്‍ കുട്ടി കുടുങ്ങുകയായിരുന്നു.
പത്തനംതിട്ട: ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷിച്ച് അഗ്നിരക്ഷാസേന.പുറമറ്റം പഞ്ചായത്തിലെ പടുതോട്ടില്‍ തേക്കനാല്‍ വീട്ടില്‍ കിരണ്‍ റ്റി മാത്യുവിന്‍റെ മകൻ ഇവനാണ് കാറിനുള്ളില്‍ കുടുങ്ങിയത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കാറിന്റെ താക്കോലുമായാണ് കുട്ടി വാഹനത്തില്‍ അകപ്പെട്ടത്. വീട്ടിലെ കാർ പോർച്ചില്‍ നിർത്തിയിട്ടിരുന്ന ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളില്‍ കുട്ടി കുടുങ്ങുകയായിരുന്നു.
tRootC1469263">സംഭവം ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ അമ്മ ഇവാനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ തുറക്കാൻ കഴിഞ്ഞില്ല. ഇതോടെ തിരുവല്ലയിലെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തി. ഗ്ലാസ് കാച്ചർ എന്ന ഉപകരണം ഉപയോഗിച്ച് ഗ്ലാസ് വലിച്ചു താഴ്ത്തിയ ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.
.jpg)


