കാറോടിച്ച് മൂന്നുപേരെ കൊന്ന 14 കാരന്റെ പിതാവ് വിചാരണ നേരിടണമെന്ന് കര്‍ണാടക ഹൈക്കോടതി
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍, മൈസൂരു സ്വദേശിക്കെതിരെയുള്ള നരഹത്യാ കുറ്റ നടപടികള്‍ റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
കാറോടിച്ച് മൂന്നുപേരെ കൊന്ന 14 കാരന്റെ പിതാവ് വിചാരണ നേരിടണമെന്ന് കര്‍ണാടക ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കയ്യില്‍ കാര്‍ ഒരു കളിക്കോപ്പായി മാറാന്‍ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. 2020 ഡിസംബറിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍, മൈസൂരു സ്വദേശിക്കെതിരെയുള്ള നരഹത്യാ കുറ്റ നടപടികള്‍ റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
'ഒരു മോട്ടോര്‍ വാഹനാറിന്റെ സ്റ്റിയറിംഗ് വീല്‍ ഒരു കുട്ടിയുടെ കയ്യിലെ കളിക്കോപ്പായി മാറാന്‍ പാടില്ല, പൊതുറോഡുകള്‍ ഇത്തരം കാര്യങ്ങള്‍ക്കായുള്ള കളിസ്ഥലവുമാകരുത്,' ഒക്ടോബര്‍ 16-ന് പുറത്തിറക്കിയ ഉത്തരവില്‍ ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനം ഓടിക്കാന്‍ അനുവദിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.
ഹര്‍ജിക്കാരനായ നദീം-ഉര്‍-റഹ്‌മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫോക്സ്വാഗണ്‍ വെന്റോ കാര്‍ ഇയാളുടെ മകന്‍ ഓടിക്കുന്നതിനിടയിലാണ് ബെംഗളൂരു-മൈസൂരു റോഡില്‍ വച്ച് അപകടമുണ്ടായത്. ഈ അപകടത്തില്‍ ഒരു ദമ്പതികളും അവരുടെ അഞ്ച് വയസ്സുള്ള മകനും മരണപ്പെടുകയായിരുന്നു.
.jpg)

