ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്‌മണ മഹിമ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനാല്‍; വിചിത്ര വാദവുമായി ജി സുധാകരന്‍

Now an independent..! Lal Salam to the party, G Sudhakaran says he will contest as an independent in Ambalapuzha

പൂണൂല്‍ ധരിച്ചാലേ പൂജകള്‍ ശരിയാവൂ എന്നാണ് ഈഴവര്‍ വിശ്വസിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്‌മണ മഹിമ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനാലാണെന്ന വാദവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്‍. ബ്രാഹ്‌മണ സംസ്‌കാരം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്തവര്‍ കേരളത്തിലുണ്ട്. അതിന് ഉദാഹരണമാണ് ഈഴവ സമുദായം. ഈഴവര്‍ നടത്തുന്ന അമ്പലങ്ങളില്‍ പൂണൂല്‍ ധരിച്ചാണ് പൂജകള്‍ നടത്തുന്നത്. പൂണൂല്‍ ധരിച്ചാലേ പൂജകള്‍ ശരിയാവൂ എന്നാണ് ഈഴവര്‍ വിശ്വസിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ കേരള ബ്രാഹ്‌മണസഭ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എംഎല്‍എ.

'ബ്രാഹ്‌മണ സംസ്‌കാരത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. കേരളത്തില്‍ 33ശതമാനം വരുന്നത് ഈഴവരാണ്. അവരുടെ ചില ക്ഷേത്രങ്ങളില്‍ പൂണൂല്‍ ധരിച്ചാണ് പൂജ നടത്തുന്നത്. അതിന് കാരണം ആ ബ്രാഹ്‌മണ മഹിമ അവരുടെ ഹൃദയത്തിലുള്ളതുകൊണ്ടാണ്. അങ്ങനെ പൂജിച്ചാല്‍ മാത്രമെ ശരിയാവൂ എന്ന് അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. ബ്രാഹ്‌മണ സാമൂഹിക വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളെയാണ് നമ്മള്‍ എതിര്‍ത്തത്', ജി സുധാകരന്‍ പറഞ്ഞു.

Tags