മദ്യപസംഘം തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചു; കൊല്ലത്ത് 18കാരന് മസ്തിഷ്‌കമരണം
മാര്‍ച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മര്‍ദ്ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം
ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 18കാരന്‍ മരിച്ചു. കുന്നത്തൂര്‍ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. മസ്തിഷ്‌കമരണമാണ് സംഭവിച്ചത്.
മാര്‍ച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മര്‍ദ്ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടില്‍ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഹരികൃഷ്ണന്‍. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്ണനെ ഇവര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
സഹോദരന്‍ ഇടപെട്ട് പിന്നീട് പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ഹരികൃഷ്ണനെയും സഹോദരനെയും ഓഡിറ്റോറിയത്തിന് സമീപം വിളിച്ചുവരുത്തി വീണ്ടും മര്‍ദിച്ചു. ഹരികൃഷ്ണന്റെ തലയ്ക്ക് തടിക്കഷണം കൊണ്ട് അടിച്ചതോടെ ബോധരഹിതനായി വീണു. കൊല്ലാതെ സ്വകാര്യ ആശുപത്രിയിലാണ് ഹരികൃഷ്ണനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്
.jpg)


