നായ കുറുകെ ചാടി; ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

d
d

അപകടത്തില്‍ വിശ്വനാഥന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു

പാലക്കാട്: ദേശീയപാത കാഞ്ഞികുളം ചേലപ്പാറ അയ്യപ്പൻകാവിനു സമീപം നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു.കാഞ്ഞികുളം ചേലപ്പാറ വിശ്വനാഥൻ (63) ആണു മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ചെക്ക് പോസ്റ്റില്‍നിന്നു തത്രംകാവിലേക്കു യാത്രക്കാരുമായി പോകുകയായിരുന്നു ഓട്ടോ. അയ്യപ്പൻകാവിനു സമീപമെത്തിയപ്പോള്‍ നായ കുറുകെ ചാടിയതോടെ നിയന്ത്രണംവിട്ട ഓട്ടോ റോഡില്‍ മറിഞ്ഞു.

tRootC1469263">

അപകടത്തില്‍ വിശ്വനാഥന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Tags