മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ഘടക കക്ഷികളുടെ പ്രതിഷേധം സ്വാഭാവികം ; വി എം സുധീരന്‍
May 14, 2026, 06:17 IST
പ്രഖ്യാപനം നേരത്തെ വന്നിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നായേനെയെന്നും സുധീരന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ഘടക കക്ഷികളുടെ പ്രതിഷേധം സ്വാഭാവികമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പ്രഖ്യാപനം നേരത്തെ വന്നിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നായേനെയെന്നും സുധീരന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ചെറിയൊരു പ്രയാസം ആളുകള്‍ക്കുണ്ട്. അതൊരു വസ്തുതയാണ്. സര്‍ക്കാര്‍ രൂപീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ പ്രയാസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ജനമനസ്സറിഞ്ഞ് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

