പുള്ളിമാൻ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
Updated: Mar 16, 2026, 14:01 IST
ബൈക്കില്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കാട്ടിക്കുളം സ്വദേശി കമല്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
കല്‍പറ്റ: പുള്ളിമാൻ കുറുകെ ചാടിയതിന് പിന്നാലെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടാം ഗേറ്റിലെ കാട്ടുനായ്ക്ക ഉന്നതിയിലെ തരുണ്‍ (20) ആണ് മരിച്ചത്.
വയനാട് കാട്ടിക്കുളം ഇരുമ്പുപാലത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബൈക്കില്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കാട്ടിക്കുളം സ്വദേശി കമല്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
tRootC1469263">.jpg)


