പാര്‍ട്ടിയുടെ നടപടികള്‍ ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനം ; രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍

‘Rahul’s suspension shows Congress’s respect for women, not trying to save the party’s frontline leader like CPM and BJP’: VD Satheesan

അറബിക്കടല്‍ പോലെ ഇളകി വന്നാലും ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനം മാറില്ല,

രാഹുല്‍ മാങ്കൂത്തില്‍ വിഷയത്തില്‍ ഹോര്‍ത്തൂസ് വേദിയില്‍ പ്രതികരിച്ച് വി ഡി സതീശന്‍. പാര്‍ട്ടിയുടെ നടപടികള്‍ ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമാണ് എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ കഴിയില്ലെന്നും അത് നേതൃത്വത്തിന്റെ കൂട്ടായ തീരുമാനമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. 'ആള്‍ക്കൂട്ടം പറഞ്ഞാല്‍ മാറുന്നതല്ല പാര്‍ട്ടി തീരുമാനം. കേരളം മുഴുവന്‍ അറബിക്കടല്‍ പോലെ ഇളകി വന്നാലും ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനം മാറില്ല, അതാണ് നിലപാട്' വി ഡി സതീശന്‍ പറഞ്ഞു.

tRootC1469263">

'നമ്മള്‍ തെറ്റ് ചെയ്തു എന്ന ബോധ്യം വന്നാല്‍ അത് തിരുത്തപ്പെടണം. രാഷ്ട്രീയത്തില്‍ വൈകാരികതയ്ക്ക് സ്ഥാനമില്ല. ബിസിനസ് പോലെയാണ് രാഷ്ട്രീയം അവിടെ വൈകാരികതയുമായി ഒന്നിനെയും ബന്ധപ്പെടുത്തരുത്. രാഷ്ട്രീയത്തില്‍ കാല്‍ക്കുലേറ്റഡ് റിസ്‌കാണ് അനിവാര്യം. പാര്‍ട്ടിയുടെ തീരുമാനം എന്ത് എന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല.' വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Tags