'കെ-റെയില്‍ ഉപേക്ഷിക്കാനുള്ള തീരുമാനം കേരള ജനതയോടുള്ള വഞ്ചന, യൂ ടേണ്‍ അടിക്കരുത്'; വി ഡി സതീശനോട് ഇ പി ജയരാജന്‍
കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാകേണ്ട പദ്ധതിയാണ് കെ-റെയിലെന്നും ഇ പി ജയരാജന്‍ പറഞ്ഞു
തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ വി ഡി സതീശന്‍ സര്‍ക്കാരിനെതിരെ സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കെ-റെയില്‍ ഉപേക്ഷിക്കാന്‍ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം. കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാകേണ്ട പദ്ധതിയാണ് കെ-റെയിലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.
കേരളത്തിന്റെ മുഖ്യമന്ത്രി നാഷണല്‍ ഹൈവേ 66 ഉം ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും മെട്രോ പദ്ധതിയുമൊന്നും ഉപേക്ഷിക്കരുതെന്നും ജയരാജന്‍ പറഞ്ഞു. വിഴിഞ്ഞം പോര്‍ട്ടും അവസാനിപ്പിക്കരുത്. ഇത്തരത്തില്‍ വികസനമുരടിപ്പ് നാടിനെ വീണ്ടും പിന്നോട്ട് നയിക്കാനേ ഉപകരിക്കൂ. പദ്ധതികള്‍ നിര്‍ത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികള്‍ വരുത്തി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോള്‍ യു- ടേണ്‍ അടിക്കുന്നത് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്നതല്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
.jpg)

