ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച് LPST റാങ്ക് ഹോള്‍ഡേഴ്‌സ്
37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചു. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ വെള്ളം നല്‍കി.
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചു. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ വെള്ളം നല്‍കി.
അതേസമയം സൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ. പരാതിക്കാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു.
സെലക്ഷൻ പ്രോസസ്സ് പൂർത്തിയായിട്ടില്ലെന്നും പൂർത്തിയായ ശേഷം പരീക്ഷ രേഖകൾ നൽകാമെന്നും അല്ലെങ്കിൽ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്‍സി കോടതിയിൽ വാദിച്ചു. അഭിമുഖം കഴിഞ്ഞിട്ടില്ലെന്നും പിഎസ്‍സി കോടതിയെ അറിയിച്ചു. പിഎസ്‍സി വാദം കേട്ട ശേഷമാണ് ഉത്തര കടലാസ്സുകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.
.jpg)

