സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാൺ: ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

The death toll of private buses will be curbed: Transport Minister C.P. John says that timing will be revised scientifically

കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാൻ അതിവേഗ നടപടികളുമായി ഗതാഗത വകുപ്പ്. ബസുകളുടെ സമയക്രമം (ടൈമിംഗ്) ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്നും ആർ.ടി.ഒമാർ ഇത് പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.എറണാകുളം ടൗണിൽ ഒരു കിലോമീറ്ററിന് രണ്ടര മിനിറ്റ് എന്ന നിലവിലെ സമയക്രമം അപര്യാപ്തമാണെന്നും ഇത് അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നവംബർ 15 മുതൽ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി മിഷൻ ആരംഭിക്കും. സ്വകാര്യ ബസുകൾക്ക് പുറമെ മറ്റ് വാഹനങ്ങളും അതിവേഗത്തിൽ സഞ്ചരിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, ഹൈക്കോടതി നിർദേശപ്രകാരം എല്ലാ ഡ്രൈവർമാരെയും ഒരാഴ്ചയ്ക്കകം ക്യൂ.ആർ കോഡ് സ്മാർട്ട് ഐ.ഡി സംവിധാനത്തിന് കീഴിൽ കൊണ്ടുവരും.

ഇൻഫോപാർക്കിന് സമീപം സ്വകാര്യ ബസിടിച്ച് മരിച്ച അക്ഷര എന്ന യുവതിയുടെ പിതാവ് ഓമനക്കുട്ടന്റെ വൈകാരിക പ്രതികരണവും വിഷയത്തിൽ ഹൈക്കോടതി നടത്തിയ രൂക്ഷവിമർശനവും തുടർന്നാണ് സർക്കാരിന്റെ നിർണായക നീക്കം. "തന്റെ മകൾക്ക് സംഭവിച്ചത് ഇനി മറ്റാർക്കും ഉണ്ടാകരുത്. ഇനിയെങ്കിലും ട്രാഫിക് നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം," എന്ന് അക്ഷരയുടെ കുടുംബം പ്രതികരിച്ചു. വിഷയത്തിലെ ഹൈക്കോടതി ഇടപെടൽ ആശാവഹമാണെന്നും കുടുംബം കൂട്ടിച്ചേർത്തു.

Tags