പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എറണാകുളം സ്വദേശിയുടെ മകള്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴില്‍ വിദ്വേഷ കമന്റ് ; സൗദിയില്‍ നിന്ന് കരിപ്പൂര്‍ വന്നിറങ്ങിയതും 26 കാരന്‍ അറസ്റ്റില്‍

arrest

മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി പൂച്ചല്‍ സ്വദേശി അണിയം പള്ളില്‍ പി.അബ്ദുല്‍ സലിം മകന്‍ മുഹമ്മദ് സനൂഫി (26) നെയാണ് സംസ്ഥാന സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എറണാകുളം സ്വദേശിയുടെ മകള്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴില്‍ വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി പൂച്ചല്‍ സ്വദേശി അണിയം പള്ളില്‍ പി.അബ്ദുല്‍ സലിം മകന്‍ മുഹമ്മദ് സനൂഫി (26) നെയാണ് സംസ്ഥാന സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.
വിദേശത്തിരുന്നുകൊണ്ടാണ് മുഹമ്മദ് സനൂഫ് വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനുശേഷം സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ഉടന്‍ പോലീസ്  കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജമ്മുകശ്മീരിലെ പഹല്‍ഗാം പാക്ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച മകള്‍ ആരതിയുടെ വീഡിയോയ്ക്ക് താഴെയായിരുന്നു മുഹമ്മദ് സനൂഫ് പ്രകോപനപരമായ കമന്റിട്ടത്.

 സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയരുകയും നിരവധി പേര്‍ നിയമനടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവമോര്‍ച്ച നേതാവ് അഥീന ഭാരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സൈബര്‍ പോലീസും പ്രാദേശിക പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതിയുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇയാളുടെ മറ്റ് ഇടപെടലുകളും പരിശോധിച്ചുവരികയാണ്. 

Tags