ഐഎഫ്എഫ്‌കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും ; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും
Updated: Dec 12, 2025, 06:56 IST
പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളാകും.
ഐഎഫ്എഫ്‌കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും. വൈകീട്ട് ആറിന് നിശാഗന്ധിയില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളാകും.
ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. ഉദ്ഘാടന ശേഷം പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി 'പലസ്തീന്‍ 36' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
.jpg)

