ആചാരങ്ങളെ അവഹേളിച്ചെന്ന് പരാതി: സി.പി.ഐ നേതാവിനെ ക്ഷേത്രം ട്രസ്റ്റി യോഗങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി
Jan 4, 2025, 08:39 IST
തൃശൂര്‍: ഹൈന്ദവാചാരങ്ങളെ അവഹേളിച്ചുവെന്ന പരാതിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രം ട്രസ്റ്റി യോഗത്തില്‍നിന്ന് സി.പി.ഐ. ലോക്കല്‍ അസി. സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം. തൃത്തല്ലൂര്‍ ശിവ ക്ഷേത്രം ട്രസ്റ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്നും ഭരണ കാര്യങ്ങളില്‍നിന്നുമാണ് പാര്‍ട്ടി നേതാവിന് താല്‍ക്കാലിക വിലക്ക്.
ഫേസ് ബുക്ക് പോസ്റ്റ് സംബന്ധിച്ച് ഒരു ഭക്തന്‍ നല്‍കിയ പരാതിയില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷണം നടത്തുകയാണെന്നും അതില്‍ നടപടിയാകുംവരെ ട്രസ്റ്റി അംഗത്തെ ബന്ധപ്പെട്ട ചുമതലകളില്‍നിന്നും മാറ്റിനിര്‍ത്താന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ തൃത്തല്ലൂര്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സര്‍ക്കുലര്‍ അയച്ചു.