അട്ടപ്പാടി മധു വധക്കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും
Sat, 18 Mar 2023

സമൂഹമനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസ് ഇന്ന് മണ്ണാര്‍ക്കാട് എസ് സി -എസ്ടി കോടതിയില്‍. കേസിലെ വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും. മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട് അഞ്ചുവര്‍ഷത്തിന് ശേഷമാണ് മണ്ണാര്‍ക്കാട് എസ് എസി - എസ് ടി കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായത്. 127 സാക്ഷികളില്‍ 24 പേര്‍ തുടര്‍ച്ചയായി കൂറുമാറിയ കേസില്‍ നിരവധി നാടകീയ നീക്കങ്ങളും കോടതിയില്‍ ഉണ്ടായിരുന്നു. നീതിയ്ക്കായി കാത്തിരിക്കുകയാണ് മധുവിന്റെ കുടുംബം