സമസ്താ നേതൃത്വം വിളിച്ച സമവായ ചര്‍ച്ച ഇന്ന് മലപ്പുറത്ത് നടക്കും

samasta
samasta

സമാന്തര കമ്മറ്റിയുണ്ടാക്കിയവര്‍ക്ക് എതിരെ കടുത്ത നടപടി വേണമെന്നാണ് ലീഗ് വിരുദ്ധപക്ഷത്തിന്റെ ആവശ്യം.

സമസ്തയില്‍ വിഭാഗീയത മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സമസ്താ നേതൃത്വം വിളിച്ച സമവായ ചര്‍ച്ച ഇന്ന് മലപ്പുറത്ത് നടക്കും. ചര്‍ച്ചയില്‍ മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്നാണ് സൂചന. സമാന്തര കമ്മറ്റിയുണ്ടാക്കിയവര്‍ക്ക് എതിരെ കടുത്ത നടപടി വേണമെന്നാണ് ലീഗ് വിരുദ്ധപക്ഷത്തിന്റെ ആവശ്യം.

സമസ്തയിലെ ലീഗ് അനുകൂല  വിരുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുക, സമസ്ത- ലീഗ് ഭിന്നത അവസാനിപ്പിക്കുക എന്നിവയാണ് ചര്‍ച്ചയുടെ ലക്ഷ്യം. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ ആലിക്കുട്ടി മുസ്ല്യാര്‍, പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

Tags