'ചത്തു ചീഞ്ഞ കുതിര'യെപ്പോലെയാണ് കോണ്‍ഗ്രസ് ലീഗിനെ കാണുന്നത്, നിരന്തരം അവഗണിക്കുന്നു ; പി ജയരാജന്
ലീഗിനകത്ത് ഒരുപറ്റം തീവ്രവാദികള്‍, വര്‍ഗീയവാദികള്‍, മതരാഷ് ട്രവാദികള് പ്രവര്‍ത്തിക്കുന്നുണ്ട് ,പി ജയരാജന് പറഞ്ഞു.
ദേശീയതലത്തില്‍ മുസ്ലിം ലീഗിനെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുകയാണെന്നും 'ചത്തു ചീഞ്ഞ കുതിര'യെപ്പോലെയാണ് ലീഗിനെ അവര്‍ കാണുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്. വയനാട്ടില്‍ തിരഞ്ഞെടുപ്പ് വിജയത്തിനായി ലീഗിന്റെ വോട്ട് വാങ്ങുന്ന കോണ്‍ഗ്രസ്, ഡല്‍ഹിയിലെത്തുമ്പോള്‍ ലീഗ് നേതാക്കളെ വാതിലിന് പുറത്തുനിര്ത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഐഎം വയനാട് ജില്ലാ റാലിയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിലാണ് കോണ്‍ഗ്രസ്-ലീഗ് ബന്ധത്തെ പി ജയരാജന് രൂക്ഷമായി വിമര്‍ശിച്ചത്. 'ലീഗെന്ന പാര്‍ട്ടിക്കാരെല്ലാം വര്‍ഗീയവാദികളാണെന്ന് ഒരിക്കലും പറയില്ല എന്നാല്‍ ലീഗിനകത്ത് ഒരുപറ്റം തീവ്രവാദികള്‍, വര്‍ഗീയവാദികള്‍, മതരാഷ് ട്രവാദികള് പ്രവര്‍ത്തിക്കുന്നുണ്ട് ,പി ജയരാജന് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനെത്തിയ ലീഗ് പ്രവര്‍ത്തകരോട് ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ലീഗിന്റെ പച്ചക്കൊടി അണ്ടര്വയറിന് പിന്നില്‍ ഒളിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ കല്പ്പിച്ചെന്നും ലീഗുകാര്‍ അടിമകളെപ്പോലെ അത് അനുസരിക്കുകയും ചെയ്തെന്ന് പി ജയരാജന് പരിഹസിച്ചു. പണ്ട് ജവാഹര്‍ലാല്‍ നെഹ്റു ലീഗിനെ 'ചത്ത കുതിര' എന്ന് വിശേഷിപ്പിച്ചെങ്കില്‍, ഇന്ന് 'ചത്തു ചീഞ്ഞ കുതിര'യായാണ് കോണ്‍ഗ്രസ് ലീഗിനെ പരിഗണിക്കുന്നതെന്നും ജയരാജന് പറഞ്ഞു.
.jpg)

