പാര്‍ട്ടിയെ തെറ്റായ രീതിയില്‍ നയിച്ചവരാണ് വര്‍ഗ്ഗ വഞ്ചകര്‍ ; എം വി ജയരാജന് മറുപടിയുമായി ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍

t k govindan master

പാര്‍ട്ടി നേതൃത്വത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ടെന്ന് ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എം വി ജയരാജന്  മറുപടിയുമായി ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ.പാര്‍ട്ടിയെ തെറ്റായ രീതിയില്‍ നയിച്ചവരാണ് വര്‍ഗ്ഗ വഞ്ചകര്‍ എന്ന് ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ.ആര്‍ക്കാണ് തെറ്റ് സംഭവിച്ചത്  ആരാണ് തെറ്റ് തിരുത്തേണ്ടത് എന്ന് എം വി ജയരാജന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.തളിപ്പറമ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 

പാര്‍ട്ടി നേതൃത്വത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ടെന്ന് ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ സിപിഎമ്മിന്റെ തകര്‍ച്ചക്കിടയാക്കിയത് നേതൃത്വം സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികള്‍ ആണെന്ന് സി പി എം അണികള്‍ തന്നെ വിശ്വസിക്കുന്നുണ്ട്.നിലവിലെ സാഹചര്യത്തില്‍ എന്താണ് തെറ്റ്, ആര്‍ക്കാണ് തെറ്റ് സംഭവിച്ചത്, ആരാണ് തെറ്റ് തിരുത്തേണ്ടത് എന്ന് എം.വി. ജയരാജന്‍ വ്യക്തമാക്കണം.തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയാണ് തിരുത്തേണ്ടത്. തനിക്ക് യാതൊരു തെറ്റും പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.?എം.വി. രാഘവന്റെയും സി.എം.പിയുടെയും ഉദാഹരണങ്ങള്‍ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എം.വി. രാഘവന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നു എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ആരോഗ്യമൊക്കെ പോയി, ബോധമില്ലാത്ത അവസ്ഥ വന്നപ്പോഴാണ്.അദ്ദേഹത്തിന്റെ മരണശേഷം സി.എം.പിയിലെ ചിലര്‍ തിരിച്ചു വന്നു.എന്നാല്‍ സി എം പി എംപിയായി തന്നെ നില്‍ക്കുന്നുണ്ടെന്നും സി എം പി തിരിച്ചുവന്നു എന്ന് പറയുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയെ തെറ്റായ വഴിക്ക് നയിച്ചവരാണ് വര്‍ഗ്ഗവഞ്ചകരെന്നും, അങ്ങനെയെങ്കില്‍ ആരാണ് ഇവിടെ വര്‍ഗ്ഗവഞ്ചകരെന്നത് വ്യക്തമാണെന്നും വലിയ മഹത്വമൊന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറയേണ്ടെന്നും എം എല്‍ എ തളിപ്പറമ്പില്‍ പറഞ്ഞു

പി.എം. ശ്രീയില്‍ ഒപ്പിട്ടത് അന്നത്തെ മന്ത്രിയാണ്. മന്ത്രിയുടെ അറിവില്ലാതെ ഒപ്പിടില്ല. അങ്ങനെ ഒപ്പിട്ട ഒരു കരാറില്‍ നിന്ന് അത്ര എളുപ്പത്തില്‍ പിന്‍മാറാന്‍ പാര്‍ട്ടിക്ക് സാധിക്കുമോയെന്നും കരാറിലെ വ്യവസ്ഥയില്‍ പിന്മാറാനുള്ള അവകാശം കേന്ദ്ര ഗവണ്‍മെന്റിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു  

Tags