തൃക്കാക്കരയില്‍ 30 അടി താഴ്ചയിലേക്ക് വീണ് 12 വയസുകാരി മരിച്ച സംഭവത്തില്‍ ഇടപെട്ട് ശിശുക്ഷേമ സമിതി

d

ഴിഞ്ഞ ഞായറാഴ്ചയാണ് സൈക്കിള്‍ ചവിട്ടുന്നതിന് ഇടയില്‍ റോഡില്‍ നിന്നും 30അടി താഴ്ചയിലേക്ക് വീണ് കുട്ടി മരിക്കുന്നത്.

തൃക്കാക്കര: തൃക്കാക്കര മാവേലി പുരത്ത് റോഡില്‍ നിന്നും 30 അടി താഴ്ചയിലേക്ക് വീണ് 12 വയസുകാരി മരിച്ച സംഭവത്തില്‍ ഇടപെട്ട് ശിശുക്ഷേമ സമിതി. മുനിസിപ്പാലിറ്റി ചെയര്‍മാന്‍, സെക്രട്ടറി, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ക്കെതിരെ ശിശുക്ഷേമ സമിതി പരാതി നല്‍കി.കഴിഞ്ഞ ഞായറാഴ്ചയാണ് സൈക്കിള്‍ ചവിട്ടുന്നതിന് ഇടയില്‍ റോഡില്‍ നിന്നും 30അടി താഴ്ചയിലേക്ക് വീണ് കുട്ടി മരിക്കുന്നത്.

ശിശുക്ഷേമ സമിതി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍കുമാറാണ് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയത്.അപകടകരമായ രീതിയില്‍ റോഡ് നിര്‍മിച്ചതും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പരാതി.

പ്രദേശവാസികള്‍ പലതവണ പരാതിപറഞ്ഞിട്ടും സുരക്ഷാബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തയ്യാറായില്ല. നഗരസഭാ ചെയര്‍മാനും സെക്രട്ടറിക്കും വാര്‍ഡ് കൗണ്‍സിലര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags