മുഖ്യമന്ത്രി അമേരിക്കയും ക്യൂബയും സന്ദര്‍ശിക്കും
May 4, 2023, 20:47 IST
അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയും സന്ദര്‍ശിക്കും. അടുത്ത മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദര്‍ശിക്കുന്നത്. ജൂണ്‍ എട്ട് മുതല്‍ 18 വരെയാണ് സന്ദര്‍ശനം. സംഘത്തില്‍ സ്പീക്കറും ധനമന്ത്രിയും ഉള്‍പ്പടെ 11 അംഗങ്ങളാണുള്ളത്.
tRootC1469263">യുഎസില്‍ നടക്കുന്ന ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി അമേരിക്കയില്‍ ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്. ക്യൂബയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയെ അനുഗമിക്കും.
.jpg)


