'അലോഷ്യസ് സന്ദര്‍ശന അനുമതി തേടിയ ദിവസം മുഖ്യമന്ത്രി തിരക്കിലായിരുന്നു'; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
Jul 18, 2026, 08:57 IST
സന്ദര്‍ശന അനുമതി നിഷേധിച്ചതായുള്ള വാര്‍ത്തയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. അലോഷ്യസ് സന്ദര്‍ശന അനുമതി തേടിയ ദിവസം മുഖ്യമന്ത്രി തിരക്കിലായിരുന്നു. ഇന്നലെ കൊച്ചിയില്‍ അലേഷ്യസുമായി കൂടിക്കാഴ്ചക്ക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സന്ദര്‍ശന അനുമതി നിഷേധിച്ചതായുള്ള വാര്‍ത്തയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം വന്നത്.
.jpg)

