മകന്റെ ഭാര്യയായി വരുന്ന ആള്‍ക്ക് കുടുംബത്തെ പരമ്പരാഗത രുചിക്കൂട്ടും അടുക്കളയും കൈമാറണമെന്ന മുഖ്യമന്ത്രിയുടെ പരോക്ഷ പരാമര്‍ശം ; വീട്ടുജോലികളില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലെന്നു വിമര്‍ശനം
പരമ്പരാഗതമായതെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന് വിശദമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
മകന്റെ ഭാര്യയായി വരുന്ന ആള്‍ക്ക് കുടുംബത്തെ പരമ്പരാഗത രുചിക്കൂട്ടും അടുക്കളയും കൈമാറണമെന്ന പരോക്ഷ പരാമര്‍ശവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ചെങ്ങന്നൂരില്‍ നടന്ന പമ്പ ഫെസ്റ്റിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. ചില അമ്മമാര്‍ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളുടെ രുചിക്കൂട്ട് മകന്റെ ഭാര്യയ്‌ക്കോ മക്കള്‍ക്കോ കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
പരമ്പരാഗതമായതെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന് വിശദമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. വീട്ടുജോലികളില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലെന്ന് പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയെങ്കിലും ഭക്ഷണ സംസ്‌കാരം നില നിര്‍ത്തുന്നതില്‍ വീട്ടിലെ മരുമകള്‍ക്കുള്ള പങ്കിനേക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശം രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.
.jpg)

