'മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണം, പാര്‍ട്ടിക്ക് വിധേയനാകണം'; പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസ്
മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശന് എതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വി ഡി സതീശന് എതിരെ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ അതിരൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്.
മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് പരാതി. ഐക്യകണ്‌ഠേനെയാണ് മുഖ്യമന്ത്രിക്ക് എതിരെ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിക്ക് എതിരെ മഹിളാ കോണ്‍ഗ്രസിന്റെ കടുത്ത അമര്‍ഷം വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രമേയം അയക്കാനാണ് തീരുമാനം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് കെപിസിസി ആസ്ഥാനത്ത് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്.
.jpg)

