'തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ അധിക്ഷേപിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രിയും റവന്യുമന്ത്രിയും മാപ്പുപറയണം' ; സണ്ണി ജോസഫ്

Sunny Joseph himself..! Sunny Joseph will continue as KPCC president.

തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ അധിക്ഷേപിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രിയും ചടങ്ങില്‍ അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രിയും പരസ്യമായി മാപ്പ് പറയണം.', സണ്ണി ജോസഫ് പറഞ്ഞു. 

വയനാട്ടില്‍ ടി സിദ്ധിഖ് എംഎല്‍എയെ കൂക്കിവിളിച്ച് അധിക്ഷേപിച്ചതില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ അധിക്ഷേപിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ രാജനും പരസ്യമായി മാപ്പുപറയണമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

tRootC1469263">

കുറിപ്പിങ്ങനെ

'വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തു പ്രസംഗിക്കവേ സ്ഥലം എംഎല്‍എ കൂടിയായ ടി സിദ്ദിഖിനെതിരെ സംഘടിതമായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൂക്കിവിളിച്ച നടപടി അംഗീകരിക്കാന്‍ കഴിയില്ല. വയനാട് ദുരന്തം നടന്ന അന്ന് രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസ പ്രവര്‍ത്തനത്തിനും ഉറക്കം ഒഴിഞ്ഞു നേതൃത്വം നല്‍കിയ ജനപ്രതിനിധിയാണ് ടി സിദ്ധിക്ക്. പൊതുപരിപാടിയില്‍ ജനപ്രതിനിധികളെ ബോധപൂര്‍വ്വം അധിക്ഷേപിക്കുന്ന സിപിഎം സംസ്‌കാരം അവരുടെ അധപതനത്തിന്റെ തെളിവാണ്. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ മൗനം ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് പിന്തുണ നല്‍കിയതിന് തെളിവാണ്. ഈ നടപടികള്‍ മുഴുവന്‍ ജനങ്ങളും രാഷ്ട്രീയ വ്യത്യാസമില്ലാതെ വിലയിരുത്തേണ്ടതാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ അധിക്ഷേപിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രിയും ചടങ്ങില്‍ അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രിയും പരസ്യമായി മാപ്പ് പറയണം.', സണ്ണി ജോസഫ് പറഞ്ഞു. 

Tags