ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസ് ; യുവതി റിമാന്റില്‍

google news
murder

കടയ്ക്കലില്‍ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ ഭാര്യ പ്രിയങ്ക റിമാന്റില്‍. കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്രിയങ്ക ഭര്‍ത്താവിനെ അടിച്ചു കൊന്നത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സാജുവിന്റെ തലയ്ക്ക് ഏറ്റത് നിരവധി ക്ഷതങ്ങളെന്നാണ് കണ്ടെത്തല്‍. ഇന്നലെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് സാജു യുവതിയെ കയേറ്റം ചെയ്തു. തുടര്‍ന്ന് വീടിന് സമീപം ഇരുന്ന മണ് വെട്ടി കൊണ്ട് പ്രിയങ്ക ഭര്‍ത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സാജു നിലത്ത് വീഴുന്നത് വരെ യുവതി അടിച്ചു. പിന്നീട് യുവതി തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കൊലക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തിരിക്കുന്നത്. 
സാജു നിരന്തരം വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നു കാണിച്ചു ഒന്നര മാസം കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്. 

Tags