കാര്‍ നിയന്ത്രണംവിട്ടു കുളത്തിലേക്ക് മറിഞ്ഞു; രണ്ട് യുവാക്കള്‍ മരിച്ചു
കാര്‍ ഓടിച്ചിരുന്ന മുത്തൂര്‍ പന്നിക്കുഴി സ്വദേശി അനന്തു (21) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്
തിരുവല്ല: കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. തിരുവല്ല കാരയ്ക്കല്‍ സ്വാമിപാലം ശ്രീവിലാസത്തില്‍ അനില്‍ കുമാറിന്റെ മകന്‍ ജയകൃഷ്ണന്‍ (22), മുത്തൂര്‍ ചാലക്കുഴി ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ രഞ്ജിയുടെ മകന്‍ സ്വദേശി ഐബി പി രഞ്ജി(20) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന മുത്തൂര്‍ പന്നിക്കുഴി സ്വദേശി അനന്തു (21) ആണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.
tRootC1469263">വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മന്നംകരച്ചിറ ശ്രീനാരായണപുരം ക്ഷേത്രത്തിന് മുന്‍വശത്ത് ആയിരുന്നു അപകടം. കാവുംഭാഗത്തു നിന്നും അമിത വേഗതയില്‍ എത്തിയ കാര്‍ എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മന്നംകരച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിലെ വൈദ്യുതി പോസ്റ്റിലും മരത്തിലും ഇടിച്ച ശേഷം രണ്ടാള്‍ താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.
.jpg)


