കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണു; തിരുവല്ലയില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു

dead
dead

പരിക്കേറ്റ ഐബിയുടെ നില ഗുരുതരമാണ്

കാര്‍ നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു. തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കല്‍ സ്വദേശി ജയകൃഷ്ണനാണ് (22) മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ ഫയര്‍ഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയകൃഷ്ണന്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. 

tRootC1469263">

ഇന്നലെ രാത്രി 11.30യോടെയാണ് അപകടം നടന്നത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വാഹനം കുളത്തിലേക്ക് വീണത്. പരിക്കേറ്റ ഐബിയുടെ നില ഗുരുതരമാണ്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അനന്തുവിന് ചെവിക്ക് നിസാര പരിക്ക് മാത്രമാണ് ഏറ്റത്. തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ജയകൃഷ്ണനെയും അപകടത്തിന് ശേഷം താലൂക്ക് ആശുപത്രിയിലേക്കാണ് എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Tags