വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി മദ്യപസംഘം ; വരനെ കൈയ്യേറ്റം ചെയ്തതായി പരാതി
Updated: Dec 15, 2025, 05:43 IST
വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം
അടൂരില്‍ വധൂവരന്മാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി മദ്യപസംഘം. വരനെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്തതായി പരാതി. അടൂര്‍ നെല്ലിമുകളിലാണ് സംഭവം.
വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അക്രമികളെ നാട്ടുകാര്‍ തടഞ്ഞുവച്ച് ഏനാത്ത് പൊലീസിനെ ഏല്‍പ്പിച്ചു. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.
tRootC1469263">.jpg)


