പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്ന മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ കോടിപതികള്‍

palakkad candidate

രമേഷ് പിഷാരടിക്ക് 3.66 കോടി രൂപയുടെ ആസ്തിയുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എംആര്‍ റസാഖിന് 2.60 കോടി രൂപയും എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് 1.95 കോടി രൂപയുമാണ് ആസ്തി.

പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്ന മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ കോടിപതികള്‍. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവര പ്രകാരം യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്ക് 3.66 കോടി രൂപയുടെ ആസ്തിയുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എംആര്‍ റസാഖിന് 2.60 കോടി രൂപയും എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് 1.95 കോടി രൂപയുമാണ് ആസ്തി.

രമേഷ് പിഷാരടിയുടെ കൈവശം 25 ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവുമുണ്ട്. 97 ലക്ഷം രൂപ വില വരുന്ന പാര്‍പ്പിട ഭൂമിയും സ്വന്തമായുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 50 പവന്‍ സ്വര്‍ണവുമുണ്ട്. ഭവന വായ്പയും മറ്റുമായി പിഷാരടിക്ക് 1.67 കോടി രൂപയുടെ ബാധ്യതയുണ്ട്. ഭാര്യയ്ക്ക് 2.49 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ട്. പിഷാരടിക്കെതിരെ പൊലീസ് കേസുകളൊന്നുമില്ല. ഒരു കേസിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല.

എന്‍ എം ആര്‍ റസാഖിന്റെ കൈവശം രണ്ടു ലക്ഷം രൂപയും സ്വന്തം പേരില്‍ 1.38 ലക്ഷം രൂപ ബാങ്ക് നിക്ഷേപവുമുണ്ട്. ഭാര്യയ്ക്ക് 48 പവന്‍ സ്വര്‍ണാഭരണങ്ങളും മകള്‍ക്ക് 10 പവന്‍ സ്വര്‍ണാഭരണങ്ങളുമുണ്ട്. ബിസിനസില്‍ നിന്നുള്ള വരുമാനമാണ് ആസ്തികളിലേറെയും. അദ്ദേഹത്തിന് 28.65 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. റസാഖിനെതിരെ കേസുകളില്ല. ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ശോഭാ സുരേന്ദ്രന്റെ കൈവശം എട്ട് പവന്റെ സ്വര്‍ണാഭരണങ്ങളുണ്ട്. കയ്യില്‍ 23000 രൂപയുണ്ട്. ഇന്നോവ ക്രിസ്റ്റ കാര്‍ സ്വന്തമായുണ്ട്. ഭര്‍ത്താവിന്റെ കൈവശം രണ്ടര പവന്‍ സ്വര്‍ണമുണ്ട്. സമരങ്ങളില്‍ പങ്കെടുത്തത് ഉള്‍പ്പെടെ മുപ്പതിലേറെ കേസുണ്ട് ശോഭ സുരേന്ദ്രന്റെ പേരില്‍.

Tags