എവിടെ എന്റെ മഞ്ഞ റോസാ ..! സത്യപ്രതിജ്ഞാ ചടങ്ങിനിടെ ക്യാമറക്കണ്ണുകള്‍ ഉടക്കിയത് ആ മുഖത്ത് ​​​​​​​

Where is my yellow rose..! The camera's eyes were fixed on that face during the swearing-in ceremony.

 തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സമൂഹമാധ്യമങ്ങൾ തിരഞ്ഞ ഒരു മുഖമുണ്ട്. സത്യപ്രതിജ്ഞാ ഫയലുകള്‍ കൈമാറിക്കൊണ്ട് വേദിയില്‍ സജീവമായിരുന്ന ഡോ. കെ. വാസുകി ഐ.എ.എസ്. സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ശ്രദ്ധേയമാകുകയാണ് വാസുകിയുടെ ദൃശ്യങ്ങളും.‘സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏറ്റവും ആളുകള്‍ ശ്രദ്ധിച്ച മുഖം, ക്യാമറ കണ്ണുകളും സോഷ്യൽ മീഡിയയും ഒരുപോലെ ശ്രദ്ധിച്ച മുഖം’ എന്നിങ്ങനെ നീളുന്നു ദൃശ്യങ്ങള്‍ക്കൊപ്പമുള്ള വാചകങ്ങള്‍. 

എന്നാല്‍ സത്യവാചകം അടങ്ങിയ ഫയൽ കൈമാറുന്ന വെറുമൊരു വ്യക്തി മാത്രമല്ല വാസുകി ഐഎഎസ്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും പടിയിറങ്ങി കഴിഞ്ഞ ദിവസമാണ് വാസുകി ഗവർണറുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഔദ്യോഗിക സാന്നിധ്യത്തിനപ്പുറം കേരളത്തിന്റെ ഭരണ-ദുരന്തനിവാരണ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥയാണ് ഡോ. കെ. വാസുകി. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിഞ്ഞ വിദ്യാലയങ്ങളില്‍ നിന്നും പടിയിറങ്ങിയ വാസുകി 2016-ല്‍ ഒന്നാം പിണറായി സർക്കാർ അധികാരമേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങ് പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ഹരിതകേരളം പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായും, പിന്നീട് 2017-ല്‍ തിരുവനന്തപുരം ജില്ലാ കളക്ടറായും മികച്ച സേവനം കാഴ്ചവെച്ചു. 2018-ലെ മഹാപ്രളയ കാലത്ത് തലസ്ഥാന ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കളക്ഷൻ സെന്ററുകളും രാപ്പകലില്ലാതെ ഏകോപിപ്പിച്ച്‌ ജനങ്ങളുടെ വലിയ ജനപ്രീതി ഇവർ പിടിച്ചുപറ്റിയിരുന്നു.


 

Tags