ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി; രക്ഷിതാവിന്‍റെ കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ
Updated: Dec 29, 2025, 16:19 IST
'മയില്‍വാഹനം' എന്ന ബസിന്‍റെ ഡ്രൈവർ അനൂപിൻറെ മനസാന്നിധ്യം കൊണ്ടാണ് കുഞ്ഞു ജീവൻ രക്ഷപ്പെട്ടത്.
പാലക്കാട് : 'മയില്‍വാഹനം കാത്തു.. രക്ഷിതാവിന്‍റെ കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ.പാലക്കാട് തൃത്താല കൂറ്റനാട് വാവനൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ കൂറ്റനാട് വാവനൂർ സ്കൂളിന് സമീപത്തായിരുന്നു സംഭവം.
tRootC1469263">ഗുരുവായൂരില്‍ നിന്നും പട്ടാമ്ബി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൻ്റെ മുന്നിലേക്ക് റോഡരികില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നും പിഞ്ചു ബാലൻ റോഡ് മുറിച്ച് മറുവശത്തേക്ക് ഓടുകയായിരുന്നു. സെക്കൻ്റുകള്‍ കൊണ്ട് ബസ് സഡൻ ബ്രേക്കിട്ട് നിർത്തിയതിനാല്‍ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 'മയില്‍വാഹനം' എന്ന ബസിന്‍റെ ഡ്രൈവർ അനൂപിൻറെ മനസാന്നിധ്യം കൊണ്ടാണ് കുഞ്ഞു ജീവൻ രക്ഷപ്പെട്ടത്.
.jpg)


